Breaking
Thu. Jun 18th, 2026
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‍സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ നിന്നും കഞ്ചാവും മെത്താഫിനും വിദേശ മദ്യവും പിടികൂടി. തിരൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും 2.05 കിലോഗ്രാം കഞ്ചാവും 400 ഗ്രാം മെത്താഫിനും 4.3 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. കൊണ്ടോട്ടി മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യം, പൊന്നാനി മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം, 27 ഗ്രാം കഞ്ചാവ് എന്നിവയും എക്സൈസ് സംഘം പിടികൂടി. സംഭവങ്ങളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *