എടപ്പാൾ : വട്ടംകുളത്ത് പട്ടാപകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.അശോകന്റെ മകന്‍ വിശാഖിന്റെ ഭാര്യ രേഷ്മയെയാണ് മോഷ്ടാവ് കസേരയില്‍ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച് വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയില്‍ കെട്ടിയിട്ട ശേഷം വളയും സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.അച്ഛന്‍ അശോകന്‍ ആശുപത്രിയിലേക്കും.അമ്മ കുളിക്കാന്‍ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *