Breaking
Wed. Aug 5th, 2026

ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് നടത്തി മധ്യകേരളം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം). സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു. പ്രതിഷേധങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ലാതെ മധ്യകേരളത്തിലും രാവിലെ മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *