പൊന്നാനി : നഗരസഭയിലെ വാർഡ് നാലിലെ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്. ഉന്നത വിജയികളെ പൊന്നാനി നഗരസഭാ നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ഡോ. പി. സരിൻ ഉദ്ഘാടനംചെയ്തു. കൗൺസിലർ മിനി ജയപ്രകാശ് അധ്യക്ഷയായി. മണ്ഡലം പ്രസിഡന്റ് കെ. ജയപ്രകാശ്, ടി.പി.ഒ. മുജീബ്, കലാഭവൻ അഷ്‌റഫ്, എൻ.വി. ഷറഫു, സൈദ് നൈതല്ലൂർ, എൻ.വി. അസീസ്, കെ. രാജു, ഹാരിസ്, അപ്പുക്കുട്ടൻ, അജയൻ, സുറാക്കത് തുടങ്ങിയവർ പ്രസംഗിച്ചു.
എടപ്പാൾ : സി.പി.എം. കാലടിത്തറ ബ്രാഞ്ചും ഡി.വൈ.എഫ്.ഐ. യൂണിറ്റും ചേർന്ന് എസ്.എസ്.എൽ.സി., പ്ലസ്‌ടു വിജയികളെയും എൽ.എൽ.ബി., എം.ബി.ബി.എസ്. പൂർത്തിയാക്കിയവരെയും അനുമോദിച്ചു. കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇ.പി. മണികണ്ഠൻ അധ്യക്ഷനായി. സുജിത്ത് കാരാട്ട്, ബ്ലോക്ക്പഞ്ചായത്തംഗം എൻ.ആർ. അനീഷ്, എം.കെ. ഹമീദ്, സി. ഹുസൈൻ, മുഹമ്മദ് അസ്‌ലം, എൻ.വി. ബാബു എന്നിവർ പ്രസംഗിച്ചു.