വെളിയങ്കോട് : കടൽക്ഷോഭം ശക്തമായതോടെ വെളിയങ്കോട്, പാലപ്പെട്ടി തീരമേഖല ആശങ്കയിൽ. മഴയോടൊപ്പം ശക്തിയായി വരുന്ന കടൽക്ഷോഭത്തിലാണ് തീരദേശത്തെ നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. വർഷങ്ങളായി കടൽഭിത്തി തകർന്നു കിടക്കുന്നത് പുനർനിർമിക്കാൻ വൈകിയതോടെ ശക്തമായി കടൽ കരയിലേക്ക് കയറുകയാണ്.

പാലപ്പെട്ടി കാപ്പിരിക്കാട് മുതൽ വെളിയങ്കോട് പത്തുമുറി വരെയുള്ള തീരത്താണ് ഭിത്തി തകർന്നു കിടക്കുന്നത്. ഇൗ വർഷവും തീരത്തുള്ളവർ കടൽഭിത്തി നിർമിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും നടപടി ഒന്നു ഉണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ കരയിലെ മണ്ണ് കവർന്നു.

തീരം കടലെടുത്താൽ സമീപത്തെ വീടുകളിൽ വെള്ളം കയറുമെന്നാണ് തീരദേശവാസികൾ പറയുന്നത്. പാലപ്പെട്ടി ബീച്ച്, അജ്മേർ നഗർ, തണ്ണിത്തുറ, പത്തുമുറി മേഖലകളിലാണ് കടൽഭിത്തി ഇല്ലാതെ കടൽ കരയിലേക്ക് കയറുന്നത്. വരുംദിവസങ്ങളിൽ കടൽ ശക്തമാകുകയാണെങ്കിൽ തീരത്ത് നിന്ന് 200 മീറ്റർ ദൂരത്തുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റവന്യു അധികൃതർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *