Breaking
Wed. Aug 5th, 2026

ഒളമ്പക്കടവ് പാലത്തിന് പുതുജീവൻ

എടപ്പാൾ : എടപ്പാൾ മാറഞ്ചേരി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന്റെ നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വം മാറുന്നു. കിഫ്ബി ഫണ്ടിലുൾപ്പെടുത്തി പുതിയ ടെൻഡർ വിളിക്കാൻ തീരുമാനമായി. കെ.ടി. ജലീൽ എം.എൽ.എ.യുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് നടപടി. എടപ്പാൾ മേൽപ്പാലത്തിന് തറക്കല്ലിടുന്നതിനൊപ്പം തറക്കല്ലിട്ട് ഏതാനും ചില തൂണുകൾ മാത്രമുയർത്തിയശേഷം സ്തംഭിച്ച പണിക്കാണ് ജീവൻവെയ്ക്കുന്നത്.

‌എടപ്പാൾ പഞ്ചായത്തിലെ ഒളമ്പക്കടവിൽനിന്നാരംഭിക്കുന്ന പാലത്തിന് 607 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുള്ളത്. നടപ്പാതയും കൈവരിയും കഴിച്ച് 7.5 മീറ്ററാണ് റോഡിനുള്ളത്. 60 മീറ്റർ കോലൊളമ്പ് ഭാഗത്തേക്കും 153 മീറ്റർ മാറഞ്ചേരി ഭാഗത്തേക്കും സമീപനറോഡുമുണ്ടാകും. 21.58 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് പുതിയ ടെൻഡർ വിളക്കുന്നത്.

എടപ്പാൾ, മാറഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്ക് പുത്തൻപള്ളി, പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിലേക്കും അവിടെയുള്ളവർക്ക് എടപ്പാൾ, കുറ്റിപ്പുറം, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പമെത്താനാവുമെന്നതാണ് പാലത്തിന്റെ വലിയ ഗുണം. 2018-ലാണ് ഇതിന് തറക്കല്ലിട്ടത്. അന്നു തറക്കല്ലിട്ട എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമാകാറായി. 90 പൈലിങ്ങുകളാണ് ഒളമ്പക്കടവ് പാലത്തിന്റെ ഇതുവരെ പൂർത്തിയായത്. 23 സ്പാനുകളാണ് പാലത്തിനു വേണ്ടത്. 14 കാലുകൾ കോൺക്രീറ്റ് ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *