Breaking
Tue. Aug 4th, 2026

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്.

തിരൂർ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.
കുട്ടായി മാസ്റ്റർപ്പടി സ്വദേശി കക്കോച്ചിയുടെ പുരയക്കൽ സഹഫാൻ (35) നെയാണ് ജഡ്ജി ടി.ബി. ഹസീല ശിക്ഷിച്ചത്. പ്രതി പിഴ അടയ്ക്കുന്ന പക്ഷം 60,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും, വിക്ടിം കോംപൻസേഷൻ പദ്ധതിപ്രകാരം കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിക്കുകയും ചെയ്തു.
2024 മെയ് മാസത്തിലാണു കേസിനാസ്പദമായ സംഭവം നടന്നത്. താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. സമാനമായ രണ്ട് പോക്‌സോ കേസുകളിൽ പ്രതിയായ സഹഫാൻ നിലവിൽ റിമാൻഡിലാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *