Breaking
Thu. Oct 1st, 2026

തിരൂരിൽ അനധികൃതനായി പ്രമുഖ ബ്രാൻഡുകളുടെ ലേബൽ പതിച്ച കുപ്പികളിൽ കുടിവെള്ളം നിറച്ച കച്ചവടം .

തിരൂർ: തിരൂരിൽ അനധികൃതമായി പ്രമേഹ ബ്രാൻഡുകളുടെ ലേബൽ പതിച്ച കുപ്പികളിൽ കുടിവെള്ളം നിറച്ച് കച്ചവടം നടത്തിയിരുന്ന സ്ഥാപനം ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടി.
തിരൂർ മങ്ങാട്ടിരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നടപടിയെടുത്തത്.
വിവിധ പ്രമേഹ ബ്രാൻഡുകളുടെ പേരിൽ സ്വന്തം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴൽക്കിണറിൽ നിന്നുള്ള വെള്ളം കുപ്പികളിൽ നിറച്ചാണ് ഇവർ വിറ്റുപോന്നിരുന്നത്. സ്ഥാപനത്തിന് പ്രവർത്തന ലൈസൻസ് ഉണ്ടായിരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന ഡിസ്ട്രിബ്യൂഷൻ ലൈസൻസ് വിവിധ പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ ക്ലോവർ നോട്ടീസ് നൽകിയ ശേഷവും മറ്റു ബ്രാൻഡുകളുടെ പേരുകളിലുള്ള ലേബലുകൾ ഒട്ടിച്ച് ഇവർ കുടിവെള്ളം വിൽപ്പന നടത്തിയതായി കണ്ടെത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *