Breaking
Thu. Oct 1st, 2026

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം

പൊന്നാനി : തൊഴിൽ വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി. ഹൈസ്‌കൂളിൽ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) ഇൻചാർജ് ടി. ഷബിറലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. സുരേഷ് ബാബു ബാലവേല വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. മലപ്പുറം അസി. ലേബർ ഓഫീസർ അബിത പുഷ്‌പോദരൻ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചൈൽഡ് ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർ സി. ഫാരിസ ബോധവത്കരണക്ലാസെടുത്തു. വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, കെ. ഷിംന, കെ. പ്രവിത, പി.ടി.എ. അബ്ദുൽ ഗഫൂർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, ബച്ച്പൻ ബച്ചാവോ ആന്തോളൻ പ്രതിനിധി മരിയ ഇമ്മാനുവൽ, എം.എസ്. നിതിൻ, സ്‌കൂൾ എൻ.എസ്.എസ്. ലീഡർ കെ. അഷിത എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *