പൊന്നാനി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജെസിഐ പൊന്നാനി ചാപ്റ്റർ രണ്ടാംഘട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘിപ്പിച്ചു.
പെരിന്തൽമണ്ണ ഗവൺമെൻറ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി പൊന്നാനി എംഇഎസ് കോളേജിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോളേജ് യൂണിയൻ അഗ്രിമയുടെയും, കോളേജിലെ എൻഎസ്എസ് ,എൻസിസി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ക്യാമ്പ് ജെസിഐ ഇന്ത്യ നാഷണൽ ട്രെയിനറും പൊന്നാനി എംഇഎസ് കോളേജ് പ്രിൻസിപ്പലുമായ അനസ് എടരത്ത് രക്തം ദാനം ചെയ്തു ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് ഫൈസൽ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് സി വി, ഡയറക്ടർ അബ്ദുൽ റഷീദ് കെ വി സെക്രട്ടറി മുഹമ്മദ് ഫാസിൽ, ഫാസിൽ റഫീക്ക്, അബ്ദുൽഖാദർ, മുഹമ്മദ് അനീഷ് എന്നിവർ നേതൃത്വം നൽകി.
PR and Marketing
JCI Ponnani