പൊന്നാനി : നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കോടതിപ്പടി, മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്ന കുഴികൾ യാത്ര ദുഷ്കരമാക്കുന്നു. താലുക്കാശുപത്രി, മാതൃശിശു ആശുപത്രി, നഗരസഭാ കാര്യാലയം, അഗ്നിരക്ഷാസേനാ ഓഫീസ്, എം.ഐ. ബോയ്സ് ഹൈസ്കൂൾ, എം.ഇ.എസ്. കോളേജ്, എം.ഇ.എസ്. ഹൈസ്കൂൾ, ആനപ്പടി സ്കൂൾ, പുതുപൊന്നാനി എം.ഐ. ഗേൾസ് ഹൈസ്കൂൾ, ആയുർവേദ ആശുപത്രി തുടങ്ങി ഒട്ടെറെ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന യാത്രാമാർഗമാണ് ഈ റോഡ്. വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴികളിൽ ചാടി ബൈക്ക് യാത്രക്കാർ വീഴുന്നതും പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമായിരിക്കുകയാണ്.