Breaking
Thu. Oct 1st, 2026

ദേഹത്തേക്ക് ടിവി മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ കുരുന്നിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ദേഹത്തേക്കു ടെലിവിഷൻ  മറിഞ്ഞു വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തും ചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം.

സ്റ്റാൻഡോടെ ടിവി ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു.  മാതാവ്: നസിയ.

Related Post

Leave a Reply

Your email address will not be published. Required fields are marked *