പൊന്നാനി: ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ വീടുകളില്‍ നിന്ന് കടവനാടുള്ള നഗരസഭയുടെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി പോകും വഴിയാണ് അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചാണ് ബസിന്റെ എഞ്ചിന് തീപിടിച്ചത് .
വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ബോണറ്റ് തുറന്നപ്പോള്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബസിലുണ്ടായിരുന്ന 3 വിദ്യാര്‍ത്ഥികളെ ബസിലെ സഹായിയും ഡ്രൈവര്‍ അക്ബറും ചേര്‍ന്ന് പുറത്തേക്കിറിക്കി . ഉടന്‍ തന്നെ വാഹനം ഓഫ് ചെയ്ത ബാറ്ററി കണക്ഷന്‍ വേര്‍പ്പെടുത്തി ഫയര്‍ എക്സ്റ്റിന്‍ഗ്ഷര്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും നഗരസഭാ ചെയര്‍മാനും സെക്രട്ടറിയുള്‍പ്പടെയുള്ളവരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. ഫയര്‍ എക്സ്റ്റിന്‍ഗ്ഷര്‍ വാഹനത്തിലുണ്ടായത് വലിയ അപകടത്തില്‍ നിന്നാണ് രക്ഷയായത് .