Breaking
Thu. Oct 1st, 2026

എച്ച് വൺ എൻ വൺ ബാധിച്ച് പൊന്നാനിയില്‍ യുവതി മരണപ്പെട്ടു

പൊന്നാനി:പൊന്നാനി സ്വദേശിയായ സൈഫുന്നീസ(47) എച്ച് വൺ എൻ വൺബാധിച്ച്  മരണപ്പെട്ടു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ശനിയായ്ച്ച പനിയെ തുടര്‍ന്ന് പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പനി സുഖപ്പെടാത്തതിനെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു ഇന്ന് രാവിലെ മരണം സംഭവിച്ചു.

വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ.

ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തിൽ ഭേദമാക്കും. കൈകൾ സോപ്പുപയോഗിച്ച് കഴുകണം, യാത്രയ്‌ക്കുശേഷം ഉടൻ കുളിക്കണം, ധാരാളം വെള്ളം കുടിക്കണം, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കണം, ശരിയായ ചികിൽസ തേടണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *