പൊന്നാനി : മഴക്കാലം തുടങ്ങിയതോടെ പൊന്നാനി-എടപ്പാൾ റോഡിൽ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി. ഈ റോഡിലെ പ്രധാനപ്പെട്ട കവലകളിൽ ഒന്നായ കുറ്റിക്കാട് ജങ്ഷനിലാണ് റോഡ് തകർന്നിരിക്കുന്നത്. നിരവധി വ്യാപാരസമുച്ചയങ്ങളും ബാങ്കുകളും വിദ്യാലയങ്ങളും ഉൾപ്പെടുന്ന ഈ ജങ്ഷനിലൂടെ ബസ്സുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവായി.