പൊന്നാനി: ദേശീയ ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാംതവണയും മെഡൽ നേട്ടവുമായി ഹയാൻ ജാസിർ. രാജസ്ഥാനിലെ ഉദയ്‌പുരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡലാണ് ഹയാൻ സ്വന്തമാക്കിയത്. 200 മീറ്റർ ബിൻ ഫിന്നിലും 100 മീറ്റർ ബിൻ ഫിന്നിലുമാണ് മെഡൽ നേട്ടം. കഴിഞ്ഞ വർഷങ്ങളിൽ പുണെയിലും ഡൽഹിയിലും നടന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിലും കേരളത്തിനു വേണ്ടി ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത ചാമ്പ്യനും ഈ പന്ത്രണ്ടുകാരനായിരുന്നു. പൊന്നാനി സ്വദേശിയായ ഹയാൻ കെ.വി. ജാസിറിന്റെയും നഫീസ നുസ്റത്തിന്റെയും മകനാണ്.