Breaking
Sun. Jul 5th, 2026

പൊന്നാനി  : സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഈഴുവത്തിരുത്തി കുട്ടാട   കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശിയപതാക ഉയർത്തി മധുരം വിതരണം ചെയ്തു. വ്യത്യസ്ത    ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ ഉൾപ്പെട്ട ഇന്ത്യ രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിർത്തി പോകുവാൻ തയ്യാറാവുന്ന ഭരണാധികാരികളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പി കുമാരൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. സിപി അബൂബക്കർ പതാക ഉയർത്തി മുൻ കസ്റ്റംസ് ഹവീദാർ ഗംഗാധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, കുറ്റീരി ഗണേശൻ, കെ അസീസ്, സി കെ വേലായുധൻ, കെ വി സക്കീർ,പി മുത്തുരാജ്, കെ ജമാൽ, വി പി ചന്ദ്രൻ, കെ സനി, പി കെ സൂരജ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *