എടപ്പാൾ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിക്കുന്നു. ചിങ്ങം ഒന്നാം തീയതിയായ ഓഗസ്റ്റ് 17ന് കൃഷിഭവൻ കോൺഫ്രൻസ് ഹാളിൽ വച്ച് പരിപാടി സംഘടിപ്പിക്കും. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ 10 മണിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കാർഷിക മേഖലയിൽ മികവ് തെളിയിച്ച തെരഞ്ഞെടുത്ത 10 കർഷകരെ പരിപാടിയിൽ ആദരിക്കും. കൂടാതെ കർഷക ദിന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കവുങ്ങിൻ തൈ, പച്ചക്കറി വിത്തുകൾ എന്നിവയും സൗജന്യമായി വിതരണം ചെയ്യുമെന്നും കൃഷി ഓഫീസർ അറിയിച്ചു
എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും നടക്കും

