Breaking
Sun. Jul 5th, 2026

പൊന്നാനി : മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിലേക്ക് വീണ് മത്സ്യ തൊഴിലാളിയെ കാണാതായി.പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി മീൻ തെരുവ് അബൂബക്കർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമു മകൻ 40 വയസുള്ള ഷൗക്കത്തിനെയാണ് കടലില്‍ കാണാതായത്‌.ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെ ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചാണ് അപകടം.വെള്ളിയാഴ്ച വൈകിയിട്ടാണ് ഏഴ് പേരടങ്ങുന്ന സംഘം പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.കോസ്റ്റ് ഗാര്‍ഡും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് ഷൗക്കത്തിനെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരികയാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *