Breaking
Wed. Jul 1st, 2026

ഓണവിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. കണ്‍സ്യൂമര്‍ഫെഡിന്റെ മലപ്പുറം, എടപ്പാള്‍ ഗോഡൗണുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കഴിഞ്ഞു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി 95 ചന്തകളും ത്രിവേണി യൂണിറ്റുകള്‍ വഴി 12 ചന്തകളും ഉള്‍പ്പെടെ  സെപ്റ്റംബര്‍ ഏഴ് മുതല്‍ 14 വരെ 107 ചന്തകളാണ് ജില്ലയില്‍ ആരംഭിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം നടത്തുന്നത്. 13 ഇന സബ്‌സിഡി ്‌സാധനങ്ങള്‍ക്ക് പുറമേ നോണ്‍ സബ്‌സിഡി സാധനങ്ങളും ത്രിവേണി യൂണിറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ട.്  ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, മലപ്പുറം, പരപ്പനങ്ങാടി, വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിങ്ങനെ 12 ത്രിവേണി യൂണിറ്റുകള്‍ വഴിയാണ് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്കായി ലഭ്യമാക്കുന്നതെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *