പെരുമ്പടപ്പ് ∙ പാലപ്പെട്ടി-പാറ റോഡിൽ വിള്ളൽ വീണു മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയെ പെരുമ്പടപ്പുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണ് 6 മാസമായി വിള്ളൽ വീണു കിടക്കുന്നത്.
പാലത്തിന്റെ അപ്രോച്ച് റോഡിന് അടിയിലെ മണ്ണ് താഴ്ന്നു പോയതോടെ വിള്ളലിനു പുറമേ താഴുകയും ചെയ്തിട്ടുണ്ട്. 15മീറ്റർ നീളത്തോളം റോഡ് വിള്ളൽ വീണതോടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴയിൽ റോഡിന്റെ വശത്തെ മണ്ണും ഒലിച്ചു പോകുന്നുണ്ട്.അപകടം പതിവായതോടെ നാട്ടുകാരും പൊതുമരാമത്ത് വകുപ്പും മുന്നറിയിപ്പ് ബോർഡുകൾ വച്ചു. വിള്ളൽ വീണ റോഡ് നന്നാക്കുന്നതിന് അധികൃതർ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നടപടി വൈകുകയാണ്. റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.