Breaking
Mon. Aug 3rd, 2026

എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള സമാപന യോഗത്തിൽ വെച്ച് നടന്നു

ചങ്ങരംകുളം : നവംബർ 4,5,6,7 തീയതികളിലായി പോട്ടൂർ മോഡേൺ ഹൈസ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം പി.സി.എൻ.ജി.എച്ച് എസ് ൽ വെച്ച് ഇന്ന് നടന്ന എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള സമാപന യോഗത്തിൽ വെച്ച് പ്രകാശന കർമ്മം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയാ സൈഫുദ്ധീൻ നിർവഹിച്ചു.ചടങ്ങിൽ എ.ഇ ഒ, മോഡേൺ സ്കൂൾ പ്രിൻസിപ്പാൾ എവി.സുഭാഷ്, മോഡേൺ സ്കൂൾ മാനേജർ മൊയ്തുണ്ണി വിവിധ ജനപ്രതിനിധികൾ, പി.സി.എൻ.ജി.എച്ച്.എസ്. പി ടി എ, എം.ടി എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എടപ്പാൾ ഉപജില്ലയിലെ വിദ്യാർത്ഥികളായ നാൽപതോളം പേർ ലോഗോ വരച്ച് നൽകിയിരുന്നു. എ. ഇ .ഒ അദ്ധ്യക്ഷനായ സംഘം ആണ് ഏറ്റവും നല്ല ലോഗോ എന്നത് മോഡേൺ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റസീം വരച്ച ലോഗോ തിരഞ്ഞെടുത്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *