പുതുപൊന്നാനി : പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള വിദ്യാലയങ്ങളിലെ ആയിരക്കണക്കിനു വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും സഹായകമാവുന്നരീതിയിൽ പുതുപൊന്നാനി പാലത്തിന് കുറുകെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുറിച്ചുകടക്കുന്നതിന് ദേശീയപാതയിൽ സൗകര്യമൊരുക്കണമെന്ന് സി.പി.എം. പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സി.പി.എം. പൊന്നാനി ഏരിയാസെക്രട്ടറി സി.പി. മുഹമ്മദ്‌കുഞ്ഞി ഉദ്‌ഘാടനംചെയ്തു.ലോക്കൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ്, ബ്രാഞ്ച് സെക്രട്ടറി വി.എം. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.