എടപ്പാൾ : ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് തുടങ്ങിയ നെൽക്കൃഷി കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷനായി.അഗ്രികൾച്ചർ സർവകലാശാലാ സയന്റിസ്റ്റ് ഡോ. പി.കെ. അബ്ദുൾജബ്ബാർ, പ്രിൻസിപ്പൽ കെ.എം. അബ്ദുൾഗഫൂർ, അഡ്വ. പി.പി. മോഹൻദാസ്, പി. സുബൈർ, ഇ.കെ. ദിലീഷ്, എ. ലെനിൻ, സി. സുരേന്ദ്രൻ, സലാം പോത്തനൂർ, ഷാജി ജോൺ, കർഷകനായ വേലായുധൻ എന്നിവർ പ്രസംഗിച്ചു.