ചങ്ങരംകുളം : മൂക്കുതല പിസിഎന്‍ ജി എച്ച് എസ് എസിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം നടത്തി.ഭരണഘടനയുടെ ആമുഖം എല്ലാ ക്ലാസ്സുകളിലും കൈമാറുകയും ചുമരുകളിൽ പതിക്കുകയും ചെയ്തു. ഭരണഘടനയുടെ ആമുഖം വായിച്ച് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഭരണഘടനാ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാ ക്ലാസുകളിലും ബോധവൽക്കരിച്ചു . എച്ച് എം പ്രമോദ് മാസ്റ്റർക്ക് ഭരണഘടന ആമുഖം കൈമാറി പ്രിൻസിപ്പൽ സി വി മണികണ്ഠൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി ഷീജ, എൻഎസ്എസ് ലീഡർമാരായ ഉനൈസ്, കെ.എസ് അർച്ചന ദാസ്, പി വി സൂര്യനാരായണൻ കെ എന്നിവർ സംസാരിച്ചു