എടപ്പാൾ : കേരള പോലീസ് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ ‘കവചം’ പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. ആദ്യഘട്ടത്തിലെ ബോധവത്കരണം തീരദേശ എസ്.ഐ. സി.വി. ശ്രീലേഷ് ഉദ്ഘാടനംചെയ്തു.പ്രിൻസിപ്പൽ എ.വി. സുഭാഷ് അധ്യക്ഷനായി. എ.എസ്.ഐ.മാരായ റുബീന, മധുസൂദനൻ, ജെറീഷ്, പൊതുപ്രവർത്തകൻ കർമ ബഷീർ, സി.വി. അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകം എസ്.ഐ. സ്‌കൂൾ സെക്രട്ടറി പി. ഹസൻ മൗലവിക്ക് കൈമാറി.