എടപ്പാൾ : നടുവട്ടം ശ്രീവത്സം ആശുപത്രിക്കു സമീപം താന്നിക്കുന്നിൽ സ്ഥാപിക്കുന്ന മലിനജല ശുദ്ധീകരണശാലയ്ക്കുള്ള അനുമതി റദ്ദാക്കണമെന്ന് 12-ാം വാർഡ് വിശേഷാൽ ഗ്രാമസഭ പ്രമേയം വഴി ആവശ്യപ്പെട്ടു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കെ.പി. റാബിയ അധ്യക്ഷയായി. ഫസീല സജീബ്, പ്രഭാകരൻ നടുവട്ടം, എം. നടരാജൻ, പി. രാജേഷ്, സി. സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.