കുറ്റിപ്പുറം : ചെല്ലൂർ കൊല്ലോടി കുടുംബസംഗമം പറക്കുന്നത്ത് ഭദ്രാസഭാഗ്രഹത്തിൽ നടന്നു. ഡോ. പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു.പറക്കുന്നത്ത് ഭഗവതീ ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദന മേനോൻ അധ്യക്ഷതവഹിച്ചു. പറക്കുന്നത്ത് കീഴ്ശാന്തി മോഹനൻ ഭദ്രദീപം കൊളുത്തി. കെ. ശ്രീകാന്ത്, കൊല്ലോടി മുരളി, കൊല്ലോടി പ്രകാശൻ, കെ.സി. ദേവാനന്ദ്, അർജുൻ കൊല്ലോടി. കെ. ബാലകൃഷ്ണൻ, കൊല്ലോടി ഹരിദാസ്, കൊല്ലോടി ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.