തിരൂർ : മൈദയും പഞ്ചസാരയും നെയ്‌വർഗങ്ങളും മുട്ടയും കൃത്രിമനിറങ്ങളും ചേർക്കാതെ പ്രകൃതിദത്തമായ ക്രിസ്മസ് കെയ്‌ക്കുകൾ നിർമിച്ച് പ്രകൃതിഗ്രാമം. തിരൂർ ഗാന്ധിയൻ പ്രകൃതിഗ്രാമത്തിന്റെ 38-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് കെയ്‌ക്കുകൾ നിർമിച്ചത്. പ്രകൃതിഗ്രാമത്തിലെ ജീവനക്കാരും പരിസരവാസികളും ചേർന്ന് ഒരുക്കിയ കെയ്‌ക്ക് നിർമാണ പരിശീലനത്തിൽ സാന്താക്ലോസ്, ജംഗിൾസ് എന്നീ രണ്ട് ഗ്രൂപ്പുകളായി എട്ടുകെയ്‌ക്കുകൾ നിർമിച്ചു. സാന്താക്ലോസ് ഗ്രൂപ്പിന് ഡോ. സർഗാസ്മിയും ജിംഗിൾ ബെൽസ് ഗ്രൂപ്പിന് ഡോ. ലവ്യ ജയദേവും നേതൃത്വംനല്കി.കേരള വ്യാപാരി ഏകോപന സമിതി പാലക്കാട് ജില്ലാപ്രസിഡന്റ് കോട്ടയിൽ ബാബു കെയ്‌ക്ക് മുറിച്ച് ഉദ്ഘാടനംചെയ്തു. ഡോ. പി.എ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ക്രിസ്മസ് ആഘോഷത്തിൽ കൃഷ്ണൻകുട്ടി യൂണിവേഴ്സിറ്റി, ഉണ്ണികൃഷ്ണൻ മാറഞ്ചേരി, വി.പി. ഗോപാലൻ എന്നിവർ സംസാരിച്ചു.പ്രകൃതിഗ്രാമം നിർമിച്ച കെയ്‌ക്കുകൾ പ്രദർശിപ്പിച്ചപ്പോൾ