എടപ്പാൾ : ദാറുൽഹിദായക്കു കീഴിലുള്ള ഹൈദരലി ശിഹാബ് തങ്ങൾ സ്‌മാർട്ട് കെയർ കോംപ്ലക്‌സിന് എം.വി. ഇസ്‌മായിൽ മുസ്‌ലിയാരുടെ പ്രാർഥനയോടെ തറക്കല്ലിട്ടു. കെ.എസ്.കെ. തങ്ങൾ നടക്കാവ് അധ്യക്ഷനായി. സി.പി. ബാവ ഹാജി, പി.വി. മുഹമ്മദ് മൗലവി, ഇബ്രാഹിം മൂതൂർ, സി.എം. ബഷീർ ഫൈസി, കരിമ്പനക്കൽ അബ്ദുൾ അസീസ് ഹാജി, അബ്ദുള്ളക്കുട്ടി ഹാജി, ഖാസിം ഫൈസി പോത്തനൂർ, മുഹമ്മദലി അഷ്‌റഫി, എ.വി.എ. അസീസ് മൗലവി എന്നിവർ പ്രസംഗിച്ചു.
