ങ്ങരംകുളം : കോക്കൂർ ഗവ. സ്കൂളിൽ എസ്.പി.സി. കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു. പി.സി.എൻ.ജി.എച്ച്.എസ്.എസ്. മൂക്കുതല, ജി.എച്ച്.എസ്.എസ്. എടപ്പാൾ, എ.എച്ച്.എം.ജി.എച്ച്.എസ്.എസ്. കോക്കൂർ എന്നീ വിദ്യാലയങ്ങളിലെ കേഡറ്റുകളാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ പോലീസ് സൂപ്രണ്ടുമായ ഫിറോസ് എം. ഷെരീഫ് സല്യൂട്ട് സ്വീകരിച്ചു.
ചങ്ങരംകുളം എസ്.എച്ച്.ഒ. എസ്. ഷൈൻ, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ, പഞ്ചായത്ത് അംഗങ്ങളായ ഷഹനാ നാസർ, മൈമൂന ഫാറൂഖ്, പി.ടി.എ. പ്രസിഡന്റുമാരായ മുജീബ് കോക്കൂർ, മുസ്തഫ ചാലുപറമ്പിൽ, എസ്.എം.സി. ചെയർമാൻ വി. ശശിധരൻ, പ്രഥമാധ്യാപകരായ കെ. അനിൽകുമാർ, പ്രമോദ് ആവുണ്ടിതറക്കൽ, എ.കെ. ഷൗക്കത്തലി, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ സി.വി. മണികണ്ഠൻ, പി.ഡി. ഷീന, സീനിയർ അസിസ്റ്റന്റ് പി. ഷൈന തുടങ്ങിയവർ പങ്കെടുത്തു.