തിരൂർ : കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പ് നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ എൻ.എസ്.എസ്. വൊളന്റിയർമാർക്ക് എനർജി ഓഡിറ്റിങ് ശില്പശാല നടത്തി. എനർജി കാര്യക്ഷമത മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രായോഗിക പരിശീലനവും വിദ്യാർഥികളിലൂടെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ശില്പശാല കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി. സംസ്ഥാന നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ കോഡിനേറ്റർ ജയൻ പി. വിജയൻ, ആർ.ആർ.ടി. കോഡിനേറ്റർ പ്രസൂൺ മംഗലത്ത്, വൈദ്യുതഭവൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ സെബിൻ ജോയ്, പ്രിൻസിപ്പൽ ഇൻ ചാർജ് കെ. ബഷീർ, ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ്, കംപ്യൂട്ടർ വിഭാഗം മേധാവി ടി.എ. മുഹമ്മദ് സിയാദ്, ഐ.ഇ.ഡി.സി. ഓഫീസർ എ.എസ്. ഹാഷിം, ഐ.ഐ.സി. കോഡിനേറ്റർ ടി.പി. ജാസിർ, ഇ.എം.സി. റിസോഴ്സ് പേഴ്സൺ കെ.ആർ. രാജീവ്, എൻ.എസ്.എസ്. മലപ്പുറം ജില്ലാ കോഡിനേറ്റർ അൻവർ സുലൈമാൻ, പ്രോഗ്രാം ഓഫീസർ എം.ടി. ജംഷിദ് എന്നിവർ സംസാരിച്ചു.