തിരൂർ : ഞാൻ എഴുതാനിരിക്കുമ്പോൾ മനസ്സിൽ കയറ്റിയിരുത്തുന്ന എഡിറ്ററാണ് എം.ടി. വാസുദേവൻ നായരെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ. തുഞ്ചൻപറമ്പിൽ തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ‘എം.ടി. ഉള്ളതും ഇല്ലാത്തതും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തന്റെ സ്വകാര്യലാഭത്തിനുവേണ്ടിയോ എതിരാളികളെയോ എം.ടി. ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നും ആരുടെയും മുൻപിൽ അദ്ദേഹം തലകുനിച്ചിട്ടില്ലെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.എഴുത്തിലും സിനിമയിലും വ്യത്യസ്തതയുണ്ടാക്കിയത് എഴുത്തിലെ നാടകീയതയാണ് -രാധാകൃഷ്ണൻ പറഞ്ഞു. സി.പി. അജിത്ത് കാവ്യാലാപനം നടത്തി. എം. ദിലീപ്‌കുമാർ സ്വാഗതംപറഞ്ഞു.