പൊന്നാനി : ജോയിന്റ് കൗൺസിൽ സിവിൽ സർവീസ് സംരക്ഷണയാത്രയുടെ ഭാഗമായുള്ള വാഹനപ്രചാരണ ജാഥ പൊന്നാനിയിൽ അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിന് അനുകൂല നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി. ഷാനവാസ് അധ്യക്ഷത വഹിച്ചു. കെ.സി. സുരേഷ് ബാബു, എ.കെ. ജബ്ബാർ, വി.പി. ഗംഗാധരൻ, ജാഥാ ക്യാപ്റ്റൻ രാകേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.