ഗുരുവായൂര് :ആനക്കോട്ടയില് പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പന് ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തിക്കൊന്നത്. ആനയുടെ ആക്രമണത്തില് രണ്ടാം പാപ്പാന് എ ആര് രതീഷ് ആണ് മരിച്ചത്. 25 വര്ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന് ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ഇതിനിടെയാണ് ആനയുടെ ആക്രമണത്തില് പാപ്പാന് കൊലപ്പെടുത്തിയത്.
ആനയുടെ ആക്രമണത്തില് പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില് മൃതദേഹം സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെയും ആക്രമണവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയില് നിന്ന് പുറത്തിറിക്കാതിരുന്നത്.
കഴിഞ്ഞാഴ്ച ആന ഗുരുവായൂര് ക്ഷേത്രത്തിലെത്തി വണങ്ങി മടങ്ങിപ്പേകുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു. മദപ്പാടും നീരുള്പ്പെടെ ഇറങ്ങുകയും മനുഷ്യരുമായി ഇണങ്ങിത്തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ആനയെ പുറത്തിറക്കിയത്. ആനക്കോട്ടയിലെ ഒറ്റക്കൊമ്പന് എന്ന വിശേഷണമുള്ള ആനയാണ് ചന്ദ്രശേഖരന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *