എടപ്പാൾ : പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലോക നാടക ദിനം ആചരിച്ചു. സാഹിത്യകാരൻ വിജയൻ കോതമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദേശത്തെ പഴയ കാല നാടക പ്രവർത്തകനായ ചെമ്പോട്ടിൽ വിജയൻ,VTM കോയ,കെ. സുന്ദരൻ, ശ്രീനിവാസൻ, മുരുകേശൻ, വാസുദേവൻ മാസ്റ്റർ എന്നിവർ നാടകാനുഭവങ്ങൾ പങ്കുവെച്ചു. സാവിത്രി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. വിജയൻ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.