Breaking
Tue. Aug 18th, 2026

പൊന്നാനി ഇനി മാലിന്യമുക്ത നഗരം

പൊന്നാനി : നഗരസഭയെ മാലിന്യമുക്തമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിച്ചു. കുണ്ടുകടവിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ റാലി പുളിക്കക്കടവിൽ സമാപിച്ചു. ബിയ്യം കായൽ-പുളിക്കക്കടവ് ടൂറിസം ഡെസ്റ്റിനേഷനിൽ നടന്ന ജനസദസ്സിലാണ് പ്രഖ്യാപനമുണ്ടായത്. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ശുചിത്വസന്ദേശപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ, സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, വാർഡ് കൗൺസിലർ പ്രിയങ്ക വേലായുധൻ, ജയ് സോമനാഥ്, കെ.എം. കാസിംകോയ ഹാജി, ഡെപ്യൂട്ടി തഹസിൽദാർ ശിവദാസൻ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *