Breaking
Tue. Aug 18th, 2026

കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തിരൂർ : സബ് രജിസ്ട്രാർ ഓഫീസിലെ പൗരാവകാശരേഖ പ്രകാരമുള്ള മോണിറ്ററിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ജനകീയസമിതി രൂപവത്കരിച്ചു. ആദ്യയോഗം തിരൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തി.കുറുക്കോളി മൊയ്തീൻ എംഎൽഎ സ്ഥിരം ചെയർമാനായ കമ്മിറ്റിയുടെ രൂപവത്കരണയോഗം തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. കൺവീനർ തിരൂർ സബ് രജിസ്ട്രാർ ബി. കൃഷ്ണപ്രസാദ്, വാർഡ് കൗൺസിലർ കെ.കെ. അബ്ദുൾസലാം, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.പി. ലക്ഷ്മണൻ, കെ.ടി. മുഹമ്മദ് കുട്ടി, മുഹമ്മദ് ജമാൽ ഹാജി, രജീഷ് കാടായിൽ, റഫീഖ് മീനടത്തൂർ, കീഴേടത്തിൻ ഇബ്രാഹിം ഹാജി, പിമ്പുറത്ത് ശ്രീനിവാസൻ, ശശിധരൻ നായത്ത്, തിരൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. നസീർ അഹമ്മദ്, കെ.കെ. അബ്ദുൽ അസീസ്, ഹെഡ് ക്ലാർക്ക് സന്ധ്യ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *