പൊന്നാനി : തീരദേശമേഖലയിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അട്ടിമറിച്ചെന്ന് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് നയിക്കുന്ന തീരദേശയാത്ര പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ അനുവദിച്ച സുനാമി ഫണ്ടുപോലും ഉപയോഗപ്പെടുത്താൻ തയ്യാറാകാതെ ക്രൂരമായ നിലപാടാണ് മത്സ്യത്തൊഴിലാളികളോട് സംസ്ഥാനം സ്വീകരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന ആധുനിക യന്ത്രവത്കൃത ബോട്ടിനടക്കം സംസ്ഥാനവിഹിതം നൽകാതെ കേന്ദ്രപദ്ധതികൾ അട്ടിമറിക്കുകയാണ്.
മത്സ്യത്തൊഴിലാളി ക്ഷേമത്തിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ അധ്യക്ഷതവഹിച്ചു. വി. ഉണ്ണികൃഷ്ണൻ, പി.ടി. ആലി ഹാജി, കെ. ജനചന്ദ്രൻ, കെ. രാമചന്ദ്രൻ, കെ.കെ. സുരേന്ദ്രൻ, അഡ്വ. ശങ്കു ടി. ദാസ്, പി.ആർ. രശ്‌മിൽനാഥ്, ബി. രതീഷ്, എം. പ്രേമൻ, ചക്കൂത്ത് രവീന്ദ്രൻ, ഖമറുന്നിസ കാടാമ്പുഴ, ദീപ പുഴക്കൽ, ബീന സന്തോഷ്, ഇ.ജി. ഗണേശൻ, കെ.പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.