എടപ്പാൾ : കേരള സ്റ്റേറ്റ് ലെവൽ എൻട്രൻസ് എക്സാമായ കീം ഓൺലൈൻ പരീക്ഷയുടെ വേദിയായി വട്ടംകുളം IHRD കോളജ് ഓഫ് അപ്ലൈഡ് സയൻസ്. ഏപ്രിൽ 23 മുതൽ 29 വരെ നടക്കുന്ന പരീക്ഷയിൽജില്ലയിലെ പല ഭാഗത്തിൽനിന്നും ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.എടപ്പാൾ ഭാഗത്ത് നിന്നും വരുന്നവർക്ക് നടുവട്ടം – നെല്ലിശ്ശേരി വഴി പരീക്ഷകേന്ദ്രത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.