എടപ്പാൾ : ഘട്ടംഘട്ടമായി കെഎസ്ആർടിസിയെ നശിപ്പിച്ച് ജീവനക്കാരെ നശിപ്പിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് എം. വിൻസെന്റ് എംഎൽഎ പറഞ്ഞു. കെഎസ്ആർടിസിയെ സംരക്ഷിക്കാനായി ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന അതിജീവന യാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വർക്കിങ് പ്രസിഡന്റും ജാഥാക്യാപ്റ്റനുമായ അദ്ദേഹം. പി.എം. ബിനീഷ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ സോണി, കെ. അജയകുമാർ, മനോജ് ലാത്തയിൽ, ടി. നസീർ, ഇ.ടി. ഗംഗാധരൻ, സി.കെ. ശിവദാസൻ, ടി. ബഷീർ, ഹംസ കാവുങ്ങൽ, പി.പി. ദേവസ്യ എന്നിവർ പ്രസംഗിച്ചു.