മാറഞ്ചേരി : പുത്തൻപള്ളി റോഡിൽ ബസ് സ്റ്റോപ്പ് വേണമെന്ന നിരവധി കാലത്തെ ജനങ്ങളുടെ ആവശ്യം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിറവേറ്റി. മാറഞ്ചേരി സെന്ററിൽ നിർമിച്ച ബസ് വെയ്റ്റിംഗ് ഷെഡ് നിരവധി ജനങ്ങളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ യുഡിഫ് ചെയർമാൻ P. T. അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.