പൊന്നാനി: സി ഐ ടി യു പൊന്നാനി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഡ്യ സദസ്സ് സംസ്ഥാന കമ്മറ്റി അംഗം സുരേഷ് കാക്കനാത്ത് ഉൽഘാടനം ചെയ്തു. കെ.ടി സിദ്ധീക്ക് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. ദിവാകരൻ അധ്യക്ഷനായി.
എൻ. കെ. ഹുസൈൻ(പ്രസിഡണ്ട്. സി ഐ ടി യു ഏരിയ കമ്മിറ്റി ), റിയാസ് പഴഞ്ഞി(പുക സ ജില്ലാ വൈസ് പ്രസിഡന്റ്), ഏ.പി വാസുടി. ഗിരിവാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. GP വിജയൻ നന്ദി അറിയിച്ചു.