PONNANI

 

മലപ്പുറം  “കുട്ടി ഫോൺ താഴെവയ്‌ക്കുന്നില്ല. ഏതുസമയവും ഫോണിൽ കളിയാ…’ എന്റെ കേരളം പ്രദർശന വിപണനമേളയിലെത്തുന്ന രക്ഷിതാക്കളിലാർക്കെങ്കിലും ഈ പരാതിയുണ്ടെങ്കിൽ വനിതാ ശിശുവികസന വകുപ്പിന്റെ സ്റ്റാൾ സന്ദർശിക്കാം. കുട്ടികൾക്ക് കളിയാണ് ലഹരിയെന്ന് അവർ കാണിച്ചുതരും. വീട്ടിലിരുന്ന് കളിക്കാനാകുന്ന വിവിധ പസിലുകളാണ് ഇവർ പരിചയപ്പെടുത്തുന്നത്. കൗതുകത്തിന് കളിച്ചുനോക്കുന്ന കുട്ടിക്ക് അതൊരു രസമായി മാറും. രക്ഷിതാക്കൾക്കും ഒപ്പംകൂടാം. നിരവധി കുട്ടികളാണ് സ്റ്റാളിലെത്തി പസിലുകൾ കളിക്കുന്നത്. ഇതോടൊപ്പം കലയാണ് ലഹരി ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. സന്ദർശകരായെത്തുന്ന ആർക്കും കല അവതരിപ്പിക്കാം. പാട്ടുപാടാം, മിമിക്രി കാട്ടാം, സംസാരിക്കാം… അങ്ങനെ “സ്റ്റാർ ഓഫ് ദി ഡേ’ ആയി മടങ്ങാം. മടിച്ചുനിൽക്കുന്നവർക്ക് മറ്റുള്ളവർ മികച്ച പ്രോത്സാഹനമാണ് നൽകുന്നത്. ആദ്യദിനംതന്നെ അമ്പതിലധികം പേരാണ് കല അവതരിപ്പിച്ചത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ അടിക്കുറിപ്പ് മത്സരവും ഇതോടൊപ്പം നടക്കുന്നു.

 

എന്റെ കേരളം’ പ്രദർശന വിപണന മേള

Related Post

Leave a Reply

Your email address will not be published. Required fields are marked *