താനൂർ : ദേവധാർ ഗവ. എച്ച്‌എസ്‌എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമനം. 15-ന് രാവിലെ ഒൻപതിന് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ബോട്ടണി, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളുടെ അഭിമുഖം നടക്കും. ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളുടെ അഭിമുഖവുമുണ്ടാകും. ഫോൺ: 0494 258360.
താനൂർ : കാട്ടിലങ്ങാടി ഗവ. എച്ച്‌എസ്‌എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലിക അധ്യാപക നിയമനം. അഭിമുഖം 15-ന്. രാവിലെ 10-ന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്. ഉച്ചയ്ക്ക് രണ്ടിന് ഹിസ്റ്ററി, സോഷ്യോളജി, അറബിക്, കംപ്യൂട്ടർ അപ്ലിക്കേഷൻ.
പട്ടിക്കാട് : വെട്ടത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒഴിവുള്ള എച്ച്എസ്എസ്ടി ഇംഗ്ലീഷ്, മലയാളം, അറബി, പൊളിറ്റിക്‌സ്, ഹിസ്റ്ററി തസ്തികകളിലേക്ക് 15-ന് രാവിലെ 9.30-നും ഗണിതം, സോഷ്യോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്‌സ്, ഇക്കണോമിക്‌സ് തസ്തികകളിലേക്ക് ഉച്ചയ്ക്ക് 1.30-നും അഭിമുഖം നടക്കും.
വളാഞ്ചേരി : ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലേക്കുള്ള അധ്യാപക അഭിമുഖം വെള്ളിയാഴ്ച രാവിലെ പത്തിനും ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ബോട്ടണി, ഫിസിക്‌സ് വിഷയങ്ങളിലേക്കുള്ള അഭിമുഖം ശനിയാഴ്ച രാവിലെ പത്തിനും സ്‌കൂൾ ഓഫീസിൽ നടക്കും.