മാറഞ്ചേരി: 2018 ലെ മാറഞ്ചേരി പഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി യോഗ തീരുമാനം പ്രകാരമാണ് മാറഞ്ചേരി പുത്തൻപള്ളി റോഡിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബസ് സ്റ്റോപ്പ് പണിതത്. ഒരാഴ്ച മുന്നേ മലപ്പുറം ജില്ല യുഡിഫ് ചെയർമാൻ P. T. അജയ് മോഹൻ ആണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ PWD ഉദ്യോഗസ്ഥർ ഇത് പൊളിക്കുവാനായി പോലീസിനെ സമീപിച്ചിരിക്കുകയാണ്.
എന്നാൽ അനധികൃതമായി നിർമിച്ച ബസ് വെയ്റ്റിംഗ് ഷെഡുകൾ, യൂണിയൻ ഷെഡുകൾ അടക്കമുള്ളവ പഞ്ചായത്തിൽ ഉടനീളം ഉണ്ടായിട്ടും ജനങ്ങൾക്കു ഉപകാരമായ ഈ ബസ് സ്റ്റോപ്പ് പൊളിക്കുവാൻ മാത്രം PWD മുന്നോട്ട് വന്നത് സിപിഎം ന്റെ രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും വേണ്ടി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അറിയിച്ചു.