മാറഞ്ചേരി: മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്‍ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്.പ്രവൃത്തി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ട് പോവുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്.നാല് സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ അംഗണവാടിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന രീതിയിലാണ് ഫാമിലി വെല്‍നെസ്സ് സെന്‍ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.അംഗണവാടിയുടെ ചുറ്റുമതില്‍ പൊളിച്ചത് കുട്ടികളുടെ സുരക്ഷക്ക് ഭീഷണി ആവുന്നുണ്ടെന്നും നാട്ടുകാര്‍ ഉപയോഗിക്കുന്ന പൊതുകിണര്‍ മലിനമായെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.പ്രവൃത്തി നിര്‍ത്തി വെച്ചില്ലെങ്കില്‍ മുഴുവന്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രക്ഷോപ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.