മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ തെക്കൻതീയത്ത് വർഷങ്ങളുടെ പഴക്കത്താൽ നിലംപതിക്കാനയാ അപകട ഭീഷണിയാൽ നിലനിന്നിരുന്ന 66 നമ്പർ അങ്കണവാടിക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി മുഖ്യാതിഥിയായി. പഞ്ചായത്ത് സൂപ്പർവൈസർ അദീബ, ഒ ഭരതൻ, അയമു ക്കുവക്കാട്ടിൽ, രംഗനാഥൻ, ദേവു, ഷുക്കൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ സ്വാഗതവും ഷീന ടീച്ചർ നന്ദിയും പറഞ്ഞു.