തിരൂർ : റോട്ടറി ക്ലബ് തിരൂർ അഗ്നിരക്ഷാനിലയത്തിലെ ഹോംഗാർഡ് ജീവനക്കാർക്ക് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മഴക്കോട്ടുകൾ നൽകി. റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. അമിത് ഉണ്ണി, സെക്രട്ടറി ഡോ. സുനിൽ എന്നിവർചേർന്നാണ് കോട്ടുകൾ കൈമാറിയത്. ചടങ്ങിൽ ക്ലബ് എക്സിക്യുട്ടീവ് സെക്രട്ടറി പ്രസാദ്, ട്രഷറർ മോഹനൻ എന്നിവർ സംസാരിച്ചു.