വളാഞ്ചേരി : ഇന്നലെ രാത്രിയിൽ കാവുംപുറത്ത് നടന്ന അപകടത്തിൽ ആതവനാട് സ്വദേശികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. കൊടൈക്കനാലിൽ നിന്ന് ടൂർ കഴിഞ്ഞു കോട്ടക്കൽ കോഴിച്ചെന ഭാഗത്തേക്ക് പോവുകയായിരുന്നു കോഴിചെന സ്വദേശികളായ 7 പേർ സഞ്ചരിച്ചിരുന്നു ഇന്നോവ കാറും ആതവനാട് ഭാഗത്ത് നിന്ന് കുറ്റിപ്പുറം മൂടാൽ വഴി വയനാട്ടിലേക്ക് ടൂർ പോവുകയായിരുന്നു ആതവനാട് സ്വദേശികളായ 7 പേർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.വ്യാഴാഴ്ച  പുലർച്ചെ ഒരുമണി യോടുകൂടിയായിരുന്നു അപകടം.കോഴിച്ചേന സ്വദേശി മുഹമ്മദ് ഷിബിലിന് തലക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് ഒരാളുടെ പരിക്ക് ഗുരുതര മായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണ്.ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *